കാബൂളിലേക്ക് താലിബാന്‍ കടന്ന് കയറിയപ്പോള്‍ മുതല്‍ കാണാതായ അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പിന്നീട് ഖത്തറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, ഏറ്റവും ഒടുവിലിതാ അഫ്ഗാന്റെ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 'ഓപ്പറേഷന്‍ സോക്കര്‍ ബോള്‍സ്' എന്ന് പേരിട്ട മുപ്പത്തിയഞ്ചോളം ദിവസം നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് അവരെല്ലാവരും പോര്‍ച്ചുഗല്ലില്‍ എത്തിച്ചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെ ദേശീയ വനിതാ യുവ ഫുട്‌ബോള്‍ കളിക്കാര്‍ക്ക് പോര്‍ച്ചുഗല്‍ അഭയം നല്‍കി. അവരെല്ലാവരും ഇന്ന് പോര്‍ച്ചുഗല്ലില്‍ പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. 'ഓപ്പറേഷന്‍ സോക്കര്‍ ബോള്‍സ്' എന്ന് പേരിട്ട രഹസ്യസ്വഭാവം നിലനിര്‍ത്തിയ ഒഴിപ്പിക്കല്‍ വഴിയാണ് ഫുട്‌ബോള്‍ ടീം അംഗങ്ങളെ ഒഴിപ്പിച്ചത്. അതിന് നേതൃത്വം നല്‍കിയത് ഫര്‍ഖുണ്ട മുഹ്തജ് എന്ന യുവതിയായിരുന്നു. 'ഞങ്ങള്‍ ഈ ദൗത്യം ഏറ്റെടുക്കാന്‍ കാരണം അവര്‍ക്ക് ഇഷ്ടമുള്ള കായിക വിനോദങ്ങള്‍ കളിക്കാനാകുമെന്ന് ഉറപ്പുവരുത്താനായിരുന്നു' എന്ന് അഫ്ഗാനിസ്ഥാന്‍ വനിതാ സീനിയര്‍ ദേശീയ ടീമിന്റെ ക്യാ്ര്രപന്‍ ഫര്‍ഖുണ്ട മുഹ്തജ് പറഞ്ഞു. ഫര്‍ഖുണ്ട മുഹ്തജ്, കാനഡയിലെ ഒരു പ്രാദേശിക സര്‍വകലാശാലയില്‍ അസിസ്റ്റന്റ് സോക്കര്‍ കോച്ചായി ജോലി ചെയ്യുകയാണ്. അവിടെ ഇരുന്നാണ് മുഹ്താജ് 'ഓപ്പറേഷന്‍ സോക്കര്‍ ബോള്‍സ്' എന്ന് പേരിട്ട രഹസ്യസ്വഭാവം നിലനിര്‍ത്തിയ ഒഴിപ്പിക്കല്‍ തുടര്‍ന്നത്. വനിതാ ഫുട്‌ബോള്‍ താരങ്ങളെ പോര്‍ച്ചുഗല്ലില്ലെത്തിക്കുന്നത് വരെ എല്ലാ കളിക്കാരുമായും അവര്‍ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. മൊത്തം 80 പേരെ ഇത്തരത്തില്‍ അഫ്ഗാനിന് വെളിയിലെത്തിക്കാന്‍ കഴിഞ്ഞെന്നും അവര്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. ഈ സംഘത്തില്‍ കളിക്കാരും അവരുടെ കുടുംബാംഗങ്ങളും കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. പോര്‍ച്ചുഗല്ലില്‍ വനിതാ ടീമംഗങ്ങള്‍ എത്തിച്ചേരുമ്പോള്‍ അവരെ സ്വീകരിക്കാനായി ഫര്‍ഖുണ്ട മുഹ്തജ് എത്തിയിരുന്നു. പലര്‍ക്കും തങ്ങളുടെ കരച്ചിടയ്ക്കാനായില്ല. പലരും തങ്ങള്‍ക്ക് സന്തോഷമായി എന്നും എന്നാല്‍ ഇനി അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും പ്രതികരിച്ചു.
#OperationSoccerBalls #FarkhundaMuhtaj #portugal
#OperationSoccerBalls #FarkhundaMuhtaj #portugal
- Category
- Portugal Girls
Comments